+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​എ​സ്ഐ​യു​ടെ ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ

തി​രൂ​ർ: പ​റ​വ​ണ്ണ മു​റി​വ​ഴി​ക്ക​ലി​ലെ വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ട തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ ബൈ​ക്ക് ക​ത്തി ന​ശി​ച്ച നി​ല​യി​ൽ. ബു
എ​എ​സ്ഐ​യു​ടെ ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ
തി​രൂ​ർ: പ​റ​വ​ണ്ണ മു​റി​വ​ഴി​ക്ക​ലി​ലെ വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ട തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ ബൈ​ക്ക് ക​ത്തി ന​ശി​ച്ച നി​ല​യി​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍റെ വീ​ട്ടു​കാ​ർ വെ​ളി​ച്ചം ക​ണ്ടു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് ക​ത്തു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്നു തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നി​ട്ടു​ണ്ട്. ഇ​രു​ന്പു ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​മാ​യി​രു​ന്നു. പ​റ​വ​ണ്ണ​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സി​നെ​തി​രെ വ്യാ​പ​ക ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. തി​രൂ​ർ ഡി​വൈ​എ​സ്പി ബി​ജു ഭാ​സ്ക്ക​ർ, സി​ഐ അ​ബ്ദു​ൾ​ബ​ഷീ​ർ, താ​നൂ​ർ സി​ഐ എം.​ഐ ഷാ​ജി തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​ന്താ​ണെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു ഡി​വൈ​എ​സ്പി ബി​ജു​ഭാ​സ്ക​ർ പ​റ​ഞ്ഞു.
More in Malappuram :