ചെറുതോണി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നാളെ വാഴത്തോപ്പ് ഗവ. എൽപി സ്കൂളിൽ അറക്കുളം ഉപവിദ്യാഭ്യാസ ജില്ലാ മത്സരം നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ 9.30-ന് പ്രഥമാധ്യാപകരുടെ സാക്ഷ്യപത്രവുമായി സ്കൂളിലെത്തണം.
അങ്കണവാടി, എൽപി, യുപി, എച്ച്എസ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരമുണ്ടായിരിക്കും. അങ്കണവാടി വിഭാഗത്തിന് ചാച്ചാ നെഹ്റു മത്സരം, പുഞ്ചിരി മത്സരം, ആക്ഷൻ സോംഗ് എന്നിവ നടക്കും. എൽപി വിഭാഗത്തിന് ചാച്ചാനെഹ്റു മത്സരം, പ്രസംഗം മലയാളം (വിഷയം ശിശുദിനാഘോഷം), ലളിതഗാനം, ദേശഭക്തിഗാനം (ഗ്രൂപ്പ്), നാടൻപാട്ട് (ഗ്രൂപ്പ്) എന്നിവയും യുപി വിഭാഗത്തിന് ലളിതഗാനം, പ്രസംഗം മലയാളം (വിഷയം - മാലിന്യ നിർമാർജനം), ദേശഭക്തിഗാനം (ഗ്രൂപ്പ്), നാടൻപാട്ട് (ഗ്രൂപ്പ്) എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് ദേശഭക്തിഗാനം, ലളിതഗാനം, പ്രസംഗം മലയാളം (വിഷയം - ലഹരിവിമുക്ത വിദ്യാലയം/ പ്രളയാനന്തര കേരളം), നാടൻപാട്ട് (ഗ്രൂപ്പ്) എന്നിവയുമാണ് മത്സരങ്ങൾ. വിജയികൾക്ക് ഏഴിന് വഞ്ചിക്കവല എച്ച്ആർസി ഹാളിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.