മേരികുളം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂണിയർ വ്യക്തിഗത ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ സെന്റ് മേരീസ് യുപി സ്കൂൾ പൂർവവിദ്യാർഥിനി സ്നേഹ ജേക്കബിന് നാളെ സ്വീകരണംനൽകും. രാവിലെ പത്തിന് സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തടത്തിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഇ.എസ്. ബിജിമോൾ എംഎൽഎ ഉദ്ഘാടനംചെയ്യും.
കഴിഞ്ഞവർഷത്തെ കട്ടപ്പന ഉപജില്ലാ കായികമേളയിൽ മേരികുളം സെന്റ് മേരീസ് യുപി സ്കൂളിനെ പ്രതിനിധീകരിച്ച സ്നേഹ ജേക്കബ് കിഡീസ് വിഭാഗം വ്യക്തിഗത ചാന്പ്യനായിരുന്നു. അയ്യപ്പൻകോവിൽ മാട്ടുക്കട്ട പുത്തൂർ ജേക്കബിന്റെയും ബിൻസിയുടെയും മൂന്നുമക്കളിൽ ഇളയതാണ് സ്നേഹ. മേരികുളം സെന്റ് മേരീസ് യുപി സ്കൂളിൽ തുടക്കമിട്ട കായികപരിശീലനമാണ് സ്നേഹയെ സംസ്ഥാന മേളയിലെ സുവർണ താരമാക്കിയത്.
രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദനയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എൽ. ബാബു, മെംബർ അഭിലാഷ് മാത്യു, വി.എസ്. രാജേഷ്, നിഷാമോൾ ബിനോജ്, ജോസഫ് മാത്യു, ജാൻസി ജോർജ്, എഡ് വിൻ ടോം എന്നിവർ പ്രസംഗിക്കും.