നെടുങ്കണ്ടം: സഹപ്രവർത്തകന് സ്നേഹവീടൊരുക്കി ഉടുന്പൻചോലയിലെ കോണ്ഗ്രസ് പ്രവർത്തകർ. മരത്തിൽനിന്ന് വീണതിനെത്തുടർന്ന് നട്ടെല്ലിനു ക്ഷതമേൽക്കുകയും രണ്ട് കാലുകളും ഒടിയുകയുംചെയ്ത പാന്പുപാറ മേലാളത്ത് ബാബു മാത്യുവിനാണ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകിയത്. വീടിന്റെ താക്കോൽദാനം മൂന്നിന് വൈകുന്നേരം നാലിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും.
പതിമൂന്നു സെന്റ് സ്ഥലം മാത്രമുള്ള ബാബുവും ഭാര്യയും കൂലിപ്പണിയെടുത്താണ് കുടുംബം നോക്കിയിരുന്നത്. ഇതിനിടെയാണ് ബാബു മരത്തിൽനിന്ന് വീണ് ജോലിചെയ്യാൻ പറ്റാത്ത അവസ്ഥയിലായത്. ഇതോടെ രണ്ടുകുട്ടികൾ അടങ്ങുന്ന കുടുംബം ദുരിതത്തിലായി. ഒന്നേകാൽ ലക്ഷം രൂപയോളം ചികിത്സയ്ക്ക് ചെലവായി.
കയറിക്കിടക്കാൻ സുരക്ഷിതമായ വീടില്ലാത്ത ഈ കുടുംബത്തെ സഹായിക്കാൻ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. 1035 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂമുകൾ അടങ്ങുന്ന വീടിന് ആറേമുക്കാൽ ലക്ഷത്തോളം രൂപ ചെലവായി. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, രാജകുമാരി ലയണ്സ് ക്ലബ് തുടങ്ങി നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഈ ഉദ്യമത്തിൽ സഹായിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
താക്കോൽദാന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തും. ഇ.എം അഗസ്തി, റോയി കെ. പൗലോസ്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് നിർമാണ കമ്മിറ്റി ഭാരവാഹികളായ സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ, ബെന്നി കുന്നേൽ, ഷാജു മാടപ്പാട്ട്, പി.ഡി. ജോർജ്, സിബി ക്ലാമറ്റം എന്നിവർ പറഞ്ഞു.