നെടുങ്കണ്ടം: കുമളി - കന്പം റോഡ് തുറന്നതോടെ കന്പംമെട്ടിൽ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരുന്ന താത്കാലിക ചെക്കുപോസ്റ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. 25 ദിവസംകൊണ്ട് 12 ലക്ഷം രൂപയാണ് കന്പംമെട്ട് ചെക്പോസ്റ്റിൽനിന്നും സർക്കാരിന് നികുതി വരുമാനം ലഭിച്ചത്.
കന്പം - കുമളി റോഡ് ഗതാഗതം തടസപ്പെട്ടതോടെ കന്പംമെട്ടുവഴി ഗതാഗതം തിരിച്ചുവിട്ടിരുന്നു. ഇതിനെതുടർന്നാണ് കന്പംമെട്ടിൽ താത്കാലിക ചെക്പോസ്റ്റ് ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പിന് പരിശോധന നടത്തുന്നതിന് കന്പംമെട്ടിൽ നിലവിൽ സംവിധാനമില്ലാത്ത സ്ഥിതിയായിരുന്നു. ശബരിമല തീർഥാടനകാലത്ത് കന്പംമെട്ട് ചെക്പോസ്റ്റിൽ കോടികളുടെ വരുമാനമുണ്ട്. എന്നിട്ടും സ്ഥിരംസംവിധാനം ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. കഴിഞ്ഞ രണ്ടു ശബരിമല സീസണിലും നികുതിയിനത്തിൽ 1.30 കോടി രൂപയുടെ വരുമാനം മോട്ടോർ വാഹന വകുപ്പിന് കന്പംമെട്ട് ചെക്കുപോസ്റ്റിൽനിന്നു ലഭിച്ചിരുന്നു.
കന്പംമെട്ടിൽ സ്ഥിരം ചെക്കുപോസ്റ്റ് സ്ഥാപിക്കണമെന്നു മോട്ടോർ വാഹന വകുപ്പ് വർഷങ്ങളായി ആവശ്യമുന്നയിച്ചിട്ടും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വകുപ്പിനെ കബളിപ്പിച്ച് കുമളി ചെക്പോസ്റ്റ് ഒഴിവാക്കി കന്പംമെട്ടുവഴി നൂറുകണക്കിന് ഇതര സംസ്ഥാന ടാക്സികൾ ദിവസവും കടന്നുപോകുന്നുണ്ട്. ശബരിമല സീസണിൽ മാത്രമാണ് മോട്ടോർ വാഹനവകുപ്പ് ഇവിടെ താൽക്കാലിക ചെക് പോസ്റ്റ് സ്ഥാപിക്കുന്നത്.