കൽപ്പറ്റ: യുവാവ് കാറിടിച്ച് മരിച്ചു. വൈത്തിരി കോളിച്ചാൽ പാറമ്മൽ വീട്ടിൽ ഹനീഫയുടെ മകൻ ഉനൈസലി (25)യാണ് മരിച്ചത്. മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടം. മെസ് ഹൗസിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഗുഡ്സ് വാഹനത്തിലേക്ക് കയറാനായി പോകുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഉനൈസലിയെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളം ആസ്ഥാനമായി ശബരി ഡിസ്ട്രിബ്യൂഷൻ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കൽപ്പറ്റ ശാഖയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഹനീഫ. മാതാവ്: ഉമ്മു ഹബീബ. ഭാര്യ: സഹ്്ല. മക്കൾ: ശഹബാസ് അമൻ, ശഹ്മ. സഹോദരങ്ങൾ: ഷഫീഖ്, റാഷിദ.