ഋഷിപ്രസാദ് തിരക്കഥയൊരുക്കി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ‘മാതംഗി’. ശ്വേതാമേനോൻ ചിത്രത്തിൽ നായികയാകുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ, ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ എത്തുന്നത്.
ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയൻ, സുനിത ധൻരാജ്, രശ്മി ബോബൻ, പ്രിയങ്ക, കെ.പി. സുരേഷ്കുമാർ, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ. നായരാണ് ചിത്രം നിർമിക്കുന്നത്. ഋഷി പ്രസാദിന്റെ വരികൾക്ക് സോമസുന്ദരം സംഗീതം പകരുന്നു. തമിഴിലേക്കും മൊഴിമാറ്റുന്ന ചിത്രത്തിന്റെ നിർണായകഘട്ടത്തിൽ തമിഴിലെ രണ്ടു പ്രശസ്ത താരങ്ങൾ അതിഥി വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
വ്യത്യസ്തമായ വേഷത്തിൽ ശ്വേത മേനോൻ; മാതംഗി വരുന്നു
04:07 PM Oct 27, 2021 | Deepika.com