പുതുമുഖങ്ങളായ രൺദേവ് ശർമ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന വെള്ളക്കാരന്റെ കാമുകി 28 ന് നീ സ്ട്രീം, ജയ്ഹോ മുവീസ് പ്ലാറ്റ് ഫോമുകളിലൂടെ വേൾഡ് വൈഡ് സ്ട്രീമിംഗ് ചെയ്യുന്നു.
അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ഷൈജു ടി. വേൽ, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. നർമത്തിന് പ്രാധാന്യം നൽകുന്ന ചിത്രം, ഒരു മദ്യപന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചർച്ച ചെയ്യുന്നത്.
ആചാര്യ സിനിമാസ് ആണ് നിർമാണം. അനീഷ് ടീം നെട്ടൂരിന്റെ വരികൾക്ക് വി.കെ.സുനേഷ് സംഗീതം പകരുന്നു.
വെള്ളക്കാരന്റെ കാമുകി 28ന് നീസ്ട്രീമിൽ
04:00 PM Oct 26, 2021 | Deepika.com