മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ട്രെയിലർ പുറത്തുവിട്ടു. അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി ഛത്തീസ്ഗഢിലേക്ക് പോകുന്ന ഒരു സംഘം മലയാളി പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ പറയുന്നത്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിക്കുന്നത്.
"മാവോയിസ്റ്റിന്റെ അച്ഛനെ വരെ നമ്മൾ അടിച്ചോടിക്കും'; ഉണ്ടയുടെ ട്രെയിലർ എത്തി
12:31 PM Jun 05, 2019 | Deepika.com