"ആ ​വാ​ക്കു​ക​ൾ എ​ഴു​തി ചേ​ർ​ത്ത​പ്പോ​ൾ വേ​ണു അ​റി​ഞ്ഞി​രു​ന്നി​ല്ല...'

09:29 PM Oct 18, 2021 | Deepika.com

നെടുമുടി വേണുവിന്‍റെ മരണം ഇത്രദിവസം കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ലെന്ന് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിലെ "ചു​വ​പ്പി​ന് ചോ​ര എ​ന്നു​കൂ​ടി അ​ർ​ത്ഥ​മു​ണ്ട് മാ​ഷേ..." എന്ന രണ്ടുവാക്കുകൾ വേണുവിന്‍റെ സംഭാവനയായിരുന്നെന്നും ഭദ്രൻ കുറിക്കുന്നു.

പോസ്റ്റിന്‍റെ പൂർണരൂപം

"എ​ന്റെ വേ​ണു,
നി​ങ്ങ​ളു​ടെ വേ​ർ​പാ​ട് സ​ത്യ​മോ മി​ഥ്യ​യോ?
എ​നി​ക്ക് ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല...
ആ ​തി​ക്കു​മു​ട്ട​ലി​ൽ ഞാ​ൻ ഓ​ർ​ത്തു​പോ​കു​ന്നു...

അ​ങ്ങ​യു​ടെ സം​ഭാ​വ​ന ആ​യി​രു​ന്നു സ്പ​ടി​ക​ത്തി​ലെ ആ ​ര​ണ്ടു വാ​ക്കു​ക​ൾ. "ചു​വ​പ്പി​ന് ചോ​ര എ​ന്നു​കൂ​ടി അ​ർ​ത്ഥ​മു​ണ്ട് മാ​ഷേ..."
ആ ​വാ​ക്കു​ക​ൾ എ​ഴു​തി ചേ​ർ​ത്ത​പ്പോ​ൾ വേ​ണു അ​റി​ഞ്ഞി​രു​ന്നി​ല്ല ചാ​ക്കോ മാ​ഷി​ന്റെ അ​ന്ത്യം വെ​ടി കൊ​ണ്ട് കൊ​ല്ല​പ്പെ​ടാ​ൻ ആ​യി​രു​ന്നു​വെ​ന്ന്.
പ്ര​ണാ​മം. You are a complete actor and an extraordinary visionary"