ആ​ൺ​കോ​യ്മ​യു​ടെ നീ​തി​കേ​ടി​നെ ചോ​ദ്യം ചെ​യ്ത് താ​ര

02:44 PM Oct 13, 2021 | Deepika.com

അ​ന്‍റോ​ണി​യോ മോ​ഷ​ൻ പി​ക്ചേ​ഴ്സ് ആ​ൻ​ഡ് സ​മീ​ർ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ദെ​സ്വി​ൻ പ്രേം ​സം​വി​ധാ​നം ചെ​യ്യു​ന്ന 'താ​ര' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.

ആ​ൺ - പെ​ൺ ബ​ന്ധ​ത്തി​ലെ സ്വാ​ത​ന്ത്ര്യ​വും പ​ര​സ്പ​ര ധാ​ര​ണ​യും ച​ർ​ച്ച ചെ​യ്യു​ന്ന സി​നി​മ ആ​ൺ​കോ​യ്മ​യു​ടെ നീ​തി​കേ​ടി​നെ ചോ​ദ്യം ചെ​യ്യു​ന്നു. ചെ​ന്നൈ ന​ഗ​ര​ത്തി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന സി​താ​ര​യി​ലൂ​ടെ​യും ശി​വ​യി​ലൂ​ടെ​യു​മാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. ത​മി​ഴ് ത്രി​ല്ല​ർ മൂ​വി 'തൊ​ടു​പ്പി'​യു​ടെ സം​വി​ധാ​യ​ക​നാ​യ ദെ​സ്വി​ൻ പ്രേ​മി​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​ണി​ത്.

ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച 'രാ​ക്ഷ​സ​ൻ' എ​ന്ന സി​നി​മ​യി​ലെ സൈ​ക്കോ ക്രി​മി​ന​ൽ ക്രി​സ്റ്റ​ഫ​റി​നെ അ​വ​ത​രി​പ്പി​ച്ച നാ​ൻ ശ​ര​വ​ണ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ രം​ഗ​ത്തെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി 'താ​ര'​യ്ക്കു​ണ്ട്. കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ സി​താ​ര​യാ​യി വേ​ഷ​മി​ടു​ന്ന​ത് അ​നു​ശ്രീ​യാ​ണ്. ഇ​തു​വ​രെ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് അ​നു​ശ്രീ​യു​ടേ​ത്.

ശി​വ എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് 'മാ​ലി​ക്ക് 'സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ന​ൽ അ​മ​നാ​ണ്. ഒ​പ്പം വി​ജി​ലേ​ഷ്, ദി​വ്യ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ങ്ങ​ളാ​യു​ണ്ട്.

സം​വി​ധാ​യ​ക​ന്‍റെ ത​ന്നെ തി​ര​ക്ക​ഥ​യ്ക്ക് ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി​നീ​ഷ് പു​തു​പ്പ​ണം സം​ഭാ​ഷ​ണ​വും ഗാ​ന​ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്നു. ബി​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ ഛായാഗ്രഹണവും, വി​ഷ്ണു വി. ​ദി​വാ​ക​ര​ൻ സംഗീതവും നിർവഹിക്കുന്നു.