വിനായകനെ നായകനാക്കി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ടീസർ പുറത്തുവിട്ടു. കുടുംബ സമേതം തീയറ്ററിൽ സ്ഫടികം സിനിമ കാണുന്ന വിനായകന്റെയും റോഷന്റെയും സംഘട്ടനമാണ് ടീസറിലുള്ളത്.
ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയാണ് തൊട്ടപ്പൻ. പ്രിയംവദ, ദിലീഷ് പോത്തൻ, മനോജ് കെ. ജയൻ, കൊച്ചുപ്രേമൻ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആട് തോമയെ അനുകരിച്ച് വിനായകൻ; തൊട്ടപ്പന്റെ ടീസർ എത്തി
09:13 AM May 28, 2019 | Deepika.com