മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശോഭന. താരത്തിന്റേതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മലയാളക്കര രണ്ടുകൈയും നീട്ടി സ്വീകരിച്ചു. എല്ലാ സൂപ്പർ താരങ്ങളുടെയും സൂപ്പർ നായിക കൂടിയായിരുന്നു ശോഭന.
ഇപ്പോഴിതാ, തന്റെ കാലത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് നടിമാരുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ശോഭന. രേവതിയും സുഹാസിനിയും രോഹിണിയും താനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണെന്നും അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമുണ്ടായിരുന്നുവെന്നും താരം പറയുന്നു.
സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈയെടുക്കുന്നതെന്നും ശോഭന കൂട്ടിച്ചേർത്തു.
"എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാടു വര്‍ഷങ്ങളായുള്ള സൗഹൃദം.'- ശോഭന പറയുന്നു.
"ഞങ്ങൾ തമ്മിൽ ശരിക്കും മത്സരമുണ്ടായിരുന്നു'
04:34 PM Oct 10, 2021 | Deepika.com