വി​ധു വി​ൻ​സെ​ന്‍റി​ന്‍റെ റോ​ഡ് മൂ​വി വ​രു​ന്നു

01:26 PM Oct 08, 2021 | Deepika.com

മാ​ൻ​ഹോ​ൾ, സ്റ്റാ​ൻ​ഡ് അ​പ്പ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വി​ധു വി​ൻ​സെ​ന്‍റ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം വൈ​റ​ൽ സെ​ബി​യു​ടെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു.

ഈ​ജി​പ്ഷ്യ​ൻ ന​ടി മി​റ ഹ​മീ​ദ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ്ര​മു​ഖ യൂ​ട്യൂ​ബ​ർ സു​ദീ​പ് കോ​ശി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​ത്. ബാ​ദു​ഷ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ൻ.​എം. ബാ​ദു​ഷ, മ​ഞ്ജു ബാ​ദു​ഷ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​ജി​ത മ​ഠ​ത്തി​ൽ, ആ​ന​ന്ദ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. എ​ൽ​ദോ ശെ​ൽ​വ​രാ​ജ് ആ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

ഇ​ർ​ഷാ​ദ്, ന​മി​ത പ്ര​മോ​ദ്, സി​ദ്ധാ​ർ​ഥ് ശി​വ, ജോ​യ് മാ​ത്യു, വെ​ങ്കി​ടേ​ഷ്, അ​നു​മോ​ൾ, സ​ര​സ ബാ​ലു​ശേ​രി, നി​സ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​നോ​ദ് ഇ​ല്ല​മ്പി​ള്ളി ഛായാ​ഗ്ര​ഹ​ണ​വും ക്രി​സ്റ്റി ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് അ​രു​ൺ വ​ർ​ഗീ​സ് ഈ​ണം​പ​ക​രു​ന്നു. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.