കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾ സുപരിചിതയായ നടി ലിജോമോൾ വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. വയനാട് സ്വദേശിയാണ് അരുണ്‍. ഇടുക്കി സ്വദേശിയാണ് ലിജോമോള്‍.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോമോൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്തിക് റോഷൻ, ഹണി ബീ 2.5 എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
സിവപ്പു മഞ്ചള് പച്ചൈയെന്ന ചിത്രത്തിലൂടെയാണ് ആദ്യമായി തമിഴകത്ത് എത്തിയത്. തീതു നൻട്രും എന്ന തമിഴ് ചിത്രം ലിജോമോള്‍ ജോസിന്റേതായി റിലീസ് ചെയ്യാനുണ്ട്. സൂര്യ നായകനാകുന്ന പുതിയ ചിത്രമായ ജയ് ഭീമിലും ലിജോമോള്‍ ജോസ് അഭിനയിച്ചിട്ടുണ്ട്.
നടി ലിജോമോള്‍ ജോസ് വിവാഹിതയായി
06:03 PM Oct 05, 2021 | Deepika.com