സു​ശീ​ല ഒ​രി​ക്ക​ലും ഞാ​ന്‍ എ​ന്ന വ്യ​ക്തി​യ​ല്ല; അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്

10:55 PM Oct 04, 2021 | Deepika.com

എ​സ്ത​ർ അ​നി​ല്‍, ശ്രി​ന്ദ എ​ന്നി​വ​രു​ടെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ടി​നെ വി​മ​ർ​ശി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ടി സ്‌​നേ​ഹ ശ്രീ​കു​മാ​ർ. സ്നേ​ഹ ശ്രീ​കു​മാ​റും ര​ശ്മി അ​നി​ലും അ​വ​താ​ര​ക​രാ​യി എ​ത്തു​ന്ന പ​രി​പാ​ടി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​വാ​ദ​മാ​യ​ത്. വി​ഷ​യ​ത്തി​ൽ സ്നേ​ഹ​യ്ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് ശ്രി​ന്ദ​യും എ​സ്ത​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സ്‌​നേ​ഹ ശ്രീ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

സ്‌​നേ​ഹ ശ്രീ​കു​മാ​ര്‍ എ​ന്ന ഞാ​ന്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ലോ വേ​ദി​യി​ലോ ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍ ആ​യി ലൗ​ഡ്‌​സ്പീ​ക്ക​ര്‍ എ​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു വ​രി​ക​യാ​ണ്. ആ ​പ്രോ​ഗ്രാ​മി​ല്‍ സു​ശീ​ല, ത​ങ്കു എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഞാ​നും ര​ശ്മി​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ശീ​ല ഒ​രി​ക്ക​ലും ഞാ​ന്‍ എ​ന്ന വ്യ​ക്തി​യ​ല്ല, ഞ​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​ല്ല ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ഏ​തെ​ങ്കി​ലും ഒ​രു താ​രം ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്താ​ല്‍ അ​തി​ന​ടി​യി​ല്‍ വ​ന്നു മോ​ശം ക​മ​ന്റ് ഇ​ടു​ക​യും, ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന കു​റെ ആ​ളു​ക​ള്‍ ഉ​ണ്ട​ല്ലോ! അ​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍ ആ​ണ് സു​ശീ​ല​യും ത​ങ്കു​വും. അ​സൂ​യ​യും കു​ശു​മ്പും ഒ​ക്കെ​യു​ള്ള 2 ക​ഥാ​പാ​ത്ര​ങ്ങ​ള്‍. അ​വ​ര്‍ ഈ ​സ്വ​ഭാ​വ​ത്തോ​ടെ സം​സാ​രി​ക്കു​മ്പോ​ഴും അ​തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളോ, ജ​മാ​ലു​വോ അ​ങ്ങ​നെ​യ​ല്ല വേ​ണ്ട​ത് എ​ന്ന് തി​രു​ത്താ​റു​ണ്ട്, അ​ത്ത​രം ആ​ളു​ക​ളെ തി​രു​ത്തു​ക​യെ​ന്ന​ത് ത​ന്നെ​യാ​ണ് ഉ​ദ്ദേ​ശ​വും.

എ​സ്ത​ര്‍, ശ്രി​ന്ദ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ട്ടോ​ഷൂ​ട്ടി​നെ അ​സൂ​യ​യോ​ടെ വി​മ​ര്‍​ശി​ച്ച് അ​വ​ര്‍ പ​റ​യു​മ്പോ​ള്‍, ആ ​സ്റ്റോ​റി​യു​ടെ അ​വ​സാ​നം 7 മി​നു​ട്ട് സ​മ​യ​മെ​ടു​ത്തു ജ​മാ​ലു പ​റ​യു​ന്ന​ത്, ഓ​രോ​രു​ത്ത​ര്‍​ക്കും ഇ​ഷ്ട്ട​മു​ള്ള വ​സ്ത്രം ധ​രി​ച്ചു ഫോ​ട്ടോ എ​ടു​ക്കാ​നും, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടാ​നു​മു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ന്നും, ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ താ​ര​ങ്ങ​ളു​ടെ പ്രൊ​ഫ​ഷ​ന്റെ ഭാ​ഗ​മാ​ണെ​ന്നും ആ​ണ്.

പ്രോ​ഗ്രാം മു​ഴു​വ​ന്‍ ആ​യി ക​ണ്ട​വ​ര്‍​ക്ക് കൃ​ത്യ​മാ​യി മ​ന​സി​ലാ​കും പ്രോ​ഗ്രാം താ​ര​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് സം​സാ​രി​ച്ച​ത് എ​ന്ന്. വി​ഡി​യോ മു​ഴു​വ​നാ​യി അ​ല്ല ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്നി​ട്ടു​ള്ള​ത്. ഞാ​ന്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ചെ​യ്യാ​റു​ണ്ട്, മ​റ്റു​ള്ള​വ​രു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ആ​സ്വ​ദി​ക്കാ​റു​മു​ണ്ട്. ഈ ​വി​ഡി​യോ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണ് എ​ന്ന​തി​ല്‍ എ​നി​ക്കും വി​ഷ​മം ഉ​ണ്ട്.