ഓസ്കാർ ചുരുക്കപ്പട്ടികയിലും പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ "മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ’ എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ’ ആദിവാസി’(ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ പ്രകാശനം ചെയ്തു.
ഏരീസ് ഗ്രൂപ്പിൻറെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമിക്കുന്ന "ആദിവാസി’ പ്രശസ്ത സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്നു.
"മനുഷ്യ മനഃസാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണം ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു. പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം'- അപ്പാനി ശരത്ത് പറഞ്ഞു.
അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ് പ്രൊഡക്ഷൻ ഹൗസ്. പി. മുരുകേശ്വരൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. സംഭാഷണം- എം. തങ്കരാജ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നു.
മധുവായി അപ്പാനി ശരത്; ആദിവാസി ടൈറ്റിൽ പോസ്റ്റർ എത്തി
04:23 PM Oct 04, 2021 | Deepika.com