+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി വീ​ട്ട​മ്മ​യെ അ​ഭി​ഭാ​ഷ​ക​ൻ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി

അ​ടി​മാ​ലി: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ആ​ദി​വാ​സി വീ​ട്ട​മ്മ​യെ അ​ഭി​ഭാ​ഷ​ക​ൻ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. അ​ഭി​ഭാ​ഷ​ക
ആ​ദി​വാ​സി വീ​ട്ട​മ്മ​യെ അ​ഭി​ഭാ​ഷ​ക​ൻ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി
അ​ടി​മാ​ലി: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ആ​ദി​വാ​സി വീ​ട്ട​മ്മ​യെ അ​ഭി​ഭാ​ഷ​ക​ൻ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. അ​ഭി​ഭാ​ഷ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ടി​മാ​ലി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ ബേ​ബി ലൂ​ക്കോ​സി​നെ​തി​രെ​തി​രെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ദാ​ന്പ​ത്യ​ബ​ന്ധം ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ​തി​രെ ജീ​വ​നാം​ശം​തേ​ടി ആ​ദി​വാ​സി വീ​ട്ട​മ്മ അ​ടി​മാ​ലി കോ​ട​തി​യി​ൽ ബേ​ബി ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ര​മ​ണി ബേ​ബി മു​ഖാ​ന്തരം കേ​സ് ഫ​യ​ൽ ചെ​യ്തു. ഭ​ർ​ത്താ​വി​ന്‍റെ വ​ക്കാ​ല​ത്ത് ബേ​ബി ലൂ​ക്കോ​സി​നും ല​ഭി​ച്ചു. കോ​ട​തി​യി​ൽ കേ​സ് വീ​ട്ട​മ്മ​യ്ക്ക് അ​നു​കൂ​ല​മാ​യി വ​രി​ക​യും ഭ​ർ​ത്താ​വ് മാ​സം​തോ​റും 7000 രൂ​പ ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്നും വി​ധി​ച്ചു.
ഇ​തു​പ്ര​കാ​രം ആ​ദ്യ​മാ​സം ന​ൽ​കേ​ണ്ട 7000 രൂ​പ വ​ക്കി​ലോ​ഫീ​സി​ലെ​ത്തി വാ​ങ്ങ​ണ​മെ​ന്നും ര​ണ്ടു ജാ​മ്യ​ക്കാ​രു​മാ​യി എ​ത്ത​ണ​മെ​ന്നും അ​റി​യ​ിച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വീ​ട്ട​മ്മ ര​ണ്ടു ജാ​മ്യ​ക്കാ​രു​മാ​യി വ​ക്കീ​ലോ​ഫീ​സി​ലെ​ത്തി. ഈ​ സ​മ​യം ബേ​ബി ലൂ​ക്കോ​സ് ഓ​ഫീ​സി​ൽ ഇ​ല്ലാ​യി​രു​ന്നു. വീ​ണ്ടും ഒ​രു​മ​ണി​യോ​ടെ വ​ക്കീലോ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ വ​രാ​ൻ താ​മ​സി​ച്ചെ​ന്നാ​രോ​പി​ച്ച് ചീ​ത്ത​വി​ളി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും ജാ​മ്യ​ക്കാ​രോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ പ്ര​കോ​പി​ത​നാ​യ അ​ഭി​ഭാ​ഷ​ക​ൻ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​താ​യി അ​ടി​മാ​ലി സി​ഐ പി.​കെ. സാ​ബു പ​റ​ഞ്ഞു. എ​സ്‌സിഎ​സ്ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു.