ചാലക്കുടി: പുതുതായി ആരംഭിച്ച കെ എസ്ആർടിസി ബസിന്റെ സമയം പാരയായി. വാൽപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് ഓട്ടം നിറുത്തി.
കഴിഞ്ഞ 55 വർഷമായി മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് സർവീസ് നടത്തി കൊണ്ടിരുന്ന സ്വകാര്യബസാണ് ഓട്ടം നിറുത്തിവച്ചത്. പുതുതായി കെ എസ്ആർടിസി ബസ് മലക്കപ്പാറയിലേക്ക് സർവീസ് ആരംഭിച്ചു. ചാലക്കുടിയിൽ നിന്നും ഉച്ചയ്ക്ക് 12.15നാണ് ബസ് പുറപ്പെടുന്നത്. സ്വകാര്യബസിന്റെ സമയം 1.20നാണ്. ഇതിനാൽ സ്വകാര്യ ബസിൽ യാത്രക്കാർ ഇല്ലാതായി. കെ എസ്ആർടിസി മലക്കപ്പാറ വരെ മാത്രമേ ഓടുന്നുള്ളൂ. മലക്കപ്പാറ വരെ ബസ് കാലിയായി ഓടി വാൽപ്പാറയിലേക്ക് യാത്രക്കാർ ഉണ്ടായാലും ബസ് സർവീസ് നഷ്ടമായതാണ് സർവീസ് നിറുത്താൻ കാരണമായത്.
വർഷങ്ങളായി വാൽപ്പാറയിലേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമായിരുന്ന ഈ ബസ് ഇന്നലെ വാൽപ്പാറയിൽ നിന്നു അവസാനയാത്ര യാത്രക്കാർക്ക് സൗജന്യമായിരുന്നു.