+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ ജി​ല്ലാ​ത​ല നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നൈ​പു​ണ്യ കോ​ളജി​ന് ഒ​ന്നാം സ്ഥാ​നം

കൊ​ര​ട്ടി: തൃ​ശൂ​ർ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജൂ​നി​യ​ർ സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കൊ​ര​ട്ടി നൈ​പു​ണ്യ കോ​ളേ​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. കൊ
തൃ​ശൂ​ർ ജി​ല്ലാ​ത​ല നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നൈ​പു​ണ്യ കോ​ളജി​ന് ഒ​ന്നാം സ്ഥാ​നം
കൊ​ര​ട്ടി: തൃ​ശൂ​ർ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജൂ​നി​യ​ർ - സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കൊ​ര​ട്ടി നൈ​പു​ണ്യ കോ​ളേ​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി.
കൊ​ര​ട്ടി പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം ന​ട​ന്ന​ത്. നൈ​പു​ണ്യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പാ​ളു​മാ​യ ഫാ. ​സ​ജി പീ​റ്റ​ർ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് ചി​ര​ക​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. വി.​സി ബെ​ന്നി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗ്ഗീ​സ് അ​സി​ൻ തൈ​പ്പ​റ​ന്പി​ൽ, കോ​ളേ​ജ് ചെ​യ​ർ​മാ​ൻ അ​ഭ​യ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന​ച​ട​ങ്ങി​ൽ ഫാ. ​സ​ജി പീ​റ്റ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു. എ​ട​ക്കു​ന്ന് നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി, നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്നാ​മ്മ ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സീ​നി​യ​ർ ബോ​യ്സി​ലും സീ​നി​യ​ർ ഗേ​ൾ​സി​ലും നൈ​പു​ണ്യ കോ​ളേ​ജ് സ​ഹൃ​ദ​യ കോ​ളേ​ജ് കൊ​ട​ക​രെ​യും ജൂ​നി​യ​ർ ബോ​യ്സി​ൽ നൈ​പു​ണ്യ കോ​ളജ് ഡോ​ണ്‍​ബോ​സ്കോ​യെ​യും ജൂ​നി​യ​ർ ഗേ​ൾ​സി​ൽ ഡോ​ണ്‍​ബോ​സ്കോ എ​സ്​എ​ച്ച് തൃ​ശൂ​രി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.