അന്നമനട: ശബരിമലയെ പുണ്യഭൂമിയായി നിലനിർത്തണമെന്നും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി നിലപാടെടുത്ത ദേവസ്വം ബോർഡും സർക്കാരും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് അന്നമനട അയ്യപ്പസേവ സമാജത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ അന്നമനടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുൻ മാളികപ്പുറം മേൽശാന്തി ജയരാജൻ പോറ്റി ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി താലൂക്ക് യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ അധ്യക്ഷനായി.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.എൻ അശോകൻ, യോഗക്ഷേമസഭ പ്രതിനിധി ഉണ്ണികൃഷ്ണൻ നന്പൂതിരി, ഒ.ഡി. ബാലചന്ദ്രൻ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രതിനിധി ദിനേശൻ, ലോചനൻ അന്പാട്ട്, അംബിക പളളിപ്പാട്ട്, നാമജപ ഷോഷയാത്ര സംയോജകൻ കെ. സുനിൽ വർമ്മ എന്നിവർ പ്രസംഗിച്ചു.