+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി​യി​ൽ വിശുദ്ധ ​ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

തി​രു​മു​ടി​ക്കു​ന്ന്: ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 6.45 ന്‍റെ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്ക്
തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി​യി​ൽ വിശുദ്ധ ​ഫ്രാ​ൻ​സീ​സ്  അ​സീ​സി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
തി​രു​മു​ടി​ക്കു​ന്ന്: ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 6.45 ന്‍റെ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു വാ​രി​ക്കാ​ട്ടു​പാ​ടം കാ​ർ​മി​ക​ത്വം​ വ​ഹി​ച്ചു. ഫ്രാ​ൻ​സീ​സ്ക​ൻ അ​ത്മാ​യ സ​ഭാം​ഗ​ങ്ങ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃത്വം ​ന​ൽ​കി.
വി​ശു​ദ്ധ​ കു​ർ​ബാ​ന​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടായി​രു​ന്നു. പി​ന്ന​ീട് ന​ട​ന്ന പൊ​തു​യോ​ഗം വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി ഉ​ദ്ഘാ​ട​നം​ ചെ​യ്തു.
ആ​നി​മേ​റ്റ​ർ എ​ഫ്സിസി മ​ഠം മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സെ​ജി​മ​രി​യ, കൈ​ക്കാ​രന്മാ​രാ​യ ജോ​യി​ജോ​ണ്‍, ബി​നു മ​ഞ്ഞ​ളി, കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര​ക്ക​മ്മി​റ്റി വൈ​സ്ചെ​യ​ർ​മാ​ൻ ഷോ​ജി​അ​ഗ​സ്റ്റി​ൻ, എ​സ്എ​ഫ്ഒ പ്ര​സി​ഡ​ന്‍റ് ജെ​സി​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ​ നേ​ർ​ന്നു. പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടായി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​തോ​മ​സ്, സെ​ക്ര​ട്ട​റി അ​ന്നം​പൗ​ലോ​സ്, ഓ​ർ​ഗ​നൈ​സ​ർ റോ​സി​ലി​ജോ​സ​ഫ്, ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃത്വം​ന​ൽ​കി .