തൃശൂര്‍: ഇന്ത്യന്‍ ഒപ്റ്റോമെട്രിസ്റ്റ്സ് അസോസിയേഷന് കേരളയുടെ 12-ാംമത് വാര്‍ഷിക സമ്മേളനവും സയന്റിഫിക് സെമിനാറും നടന്നു. കിഴക്കേകോട്ടയില്‍ ഡിബിസിഎല്‍സി ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. "ദി ഇന്ത്യന്‍ ഒപ്റ്റോമെട്രിസ്റ്റ്’ എന്ന മാഗസിനും ചടങ്ങില്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്ത് ഒപ്റ്റോമെട്രിസ്റ്റ്സ് കൗണ്‍സില്‍ തുടങ്ങണമെന്ന് ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
അസോ. സംസ്ഥാന പ്രസിഡന്റ് കെ.കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അബ്ദുള്‍ മജീദ്, ട്രഷറര്‍ വിനീത്, കെ. അന്‍വര്‍ ഷക്കീബ്, സീലിയ വിന്നി, പി. ശ്യാംലാല്‍, വി.എസ്. റയ്ഹാന്തുടങ്ങിയവര് സംസാരിച്ചു.
സഹ. ആശുപത്രിയില്‍ ഡയാലിസിസ് മെഷീന് സര്‍പ്പണം നാളെ
തൃശൂര്‍: ജില്ലാ സഹകരണ ആശുപത്രിയിലേക്കുള്ള ഡയാലിസിസ് മെഷീനുകളുടെ സര്‍പ്പണം നാളെ നടക്കും. രാവിലെ 11 ന് കെ. മുരളീധരന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു അധ്യക്ഷത വഹിക്കും. അനില്‍ അക്കര എംഎല്‍എ, ടി.വി. ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുക്കും.
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രവാസി മലയാളിയുടെ സംഭാവനയായാണ് രണ്ടു ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിക്കു നല്‍കുന്നത്.