+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ’സൊ​ല​സ്’ ആ​രം​ഭി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്കു താ​ങ്ങും തു​ണ​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ’സൊ​ല​സ്’ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ കെ.​പി രാ​മ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ’സൊ​ല​സ്’ ആ​രം​ഭി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്കു താ​ങ്ങും തു​ണ​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ’സൊ​ല​സ്’ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ കെ.​പി രാ​മ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സു​ഖ​മു​ള്ള കു​ഞ്ഞു മാ​താ​പി​താ​ക്ക​ളു​ടെ ഒ​റ്റ​പ്പെ​ട്ട ക​ണ്ണി​ക​ള​ല്ല, അ​വ​രെ സ​ഹാ​യി​ക്കാ​ൻ താ​ങ്ങും ത​ണ​ലു​മാ​യി സൊ​ല​സ് വോ​ള​ണ്ടി​യ​ർ​മാ​ർ പ്ര​വ​ത്തി​ക്ക​മെ​ന്നു ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2007- ൽ ​തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി രൂ​പം കൊ​ണ്ട ഈ ​സം​ഘ​ട​ന​യു​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ യൂ​ണി​റ്റാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ത്. ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നി​ട​യി​ൽ 1600 ലേ​റെ കു​ട്ടി​ക​ളെ ഇ​പ്ര​കാ​രം മ​രു​ന്നും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നു ഇ​തി​ന്‍റെ സ്ഥാ​പ​ക​കൂ​ടി​യാ​യ ഷീ​ബ​അ​മീ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്സ​ലീം സ​ന്ദേ​ശം ന​ൽ​കി. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ. സീ​തി, ഡോ. ​വി​ശാ​ലാ​ക്ഷി, ച​മ​യം​ബാ​പ്പു, കെ. ​സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ഡോ. ​മും​ത​സ് സ്വാ​ഗ​ത​വും ഡോ. ​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
More in Malappuram :