കിഴക്കന്പലം: അന്പലമുകൾ എച്ച്ഒസിക്കു സമീപത്തെ സ്വകാര്യ ലോഡ്ജിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 40 വർഷമായി അന്പലമുകളിൽ താമസിക്കുന്ന സുകുമാരൻ (73) നെയാണ് സ്വകാര്യ ലോഡ്ജിലെ മുറിയിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽനിന്നും താഴെ വീണ നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. റിഫൈനറി ക്ലബ്ബിൽ ദീർഘനാളായി ജോലി ചെയ്തിരുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അന്പലമേട് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചറിഞ്ഞ ശേഷമായിരിക്കും പോസ്റ്റ്മോർട്ടമെന്ന് അധികൃതർ പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവ ലഭിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് വരെ ഇയാളെ ആളുകൾ കണ്ടതായി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.