തൊടുപുഴ: സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ദിവസ വേതനക്കാരായും പായ്ക്കിംഗ് ജീവനക്കാരായും ജോലി ചെയ്ത് വരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും മിനിമം വേതനം പ്രതിദിനം 600 രുപ നൽകുന്നതിനും സർക്കാരും ഭക്ഷ്യ മന്ത്രിയും നടപടി സ്വീകരിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐറ്റിയുസി) ജില്ലാ കണ്വൻഷൻ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എൻ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.സലിംകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
എഐറ്റിയുസി ജില്ലാ പ്രസിഡന്റ് പി.പി. ജോയി, ചാർളി ജോസഫ,് പി.ബി. സജി, വി.സി. മത്തച്ചൻ, റെജി ജോസഫ,് ലീല ശശി, റംല അഷറഫ,് ഷാലി ഏലിയാസ,് ഉഷാകുമാരി, രജനി, എ.വി.സെബാസ്റ്റ്യൻ, പുഷ്പ റെജി തുടങ്ങിയവർ പ്രസംഗിച്ചു.