ഇടുക്കി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ പ്രഖ്രാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചതിനാലും കനത്ത മഴയില്ലാത്ത സാഹചര്യത്തിലും ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി ഉൾപ്പെടെ), അഡ്വഞ്ചർ ടൂറിസം, ബോട്ടിംഗ്, ഓഫ്റോഡ് ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധന ഉത്തരവ് പിൻവലിച്ചു.
എന്നാൽ പൊതുജന സുരക്ഷ കണക്കിലെടുത്ത് മലയാരമേഖലയിലൂടെയുളള രാത്രികാല യാത്ര നാളെ ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
എന്നാൽ പൊതുജന സുരക്ഷ കണക്കിലെടുത്ത് മലയാരമേഖലയിലൂടെയുളള രാത്രികാല യാത്ര നാളെ ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ കെ. ജീവൻ ബാബു അറിയിച്ചു.