തൊടുപുഴ : ബ്രൂവറി - ഡിസ്റ്റിലറി അഴിമതി, ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പാളിച്ച, പെട്രോൾ - ഡീസൽ വില വർധന, സാലറി ചലഞ്ച് ഭീഷണി, തുടങ്ങിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ ചൂണ്ടിക്കാട്ടി 11നു യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.
റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കുക, പെട്രോൾ - ഡീസൽ, പാചക വാതക വില വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 15 നു രാവിലെ 11ന് ചെറുതോണി ബി എസ് എൻഎൽ സേവനകേന്ദ്രത്തിനു മുന്നിൽ ഡിസിസിയുടെ ആഭിമുഖ്യത്തിൽ ധർണയും നടത്തും. പരിപാടികളുടെ വിജയത്തിനായി ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റികളുടെ സംയുക്ത യോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് താലൂക്ക് ആസ്ഥാനങ്ങളിൽ ചേരും. നാളെ ജില്ലയിലെ മുഴുവൻ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളും (തൊടുപുഴ നിയോജകമണ്ഡലം ഒഴികെ ) ഉച്ചകഴിഞ്ഞു രണ്ടിന് യോഗം ചേരുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു .