തൊടുപുഴ: ജയ്റാണി പബ്ലിക് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടത്തി.
പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും റാലി നടത്തിയാണ് ശുചീകരണത്തിന് എത്തിയത്. ഗാന്ധിജിയുടെ ചിത്രം പതിച്ച കൂറ്റൻ കാൻവാൻസ് നഗരമധ്യത്തിൽ സ്ഥാപിച്ച് നൂറുകണക്കിന് പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ചാണ് കുട്ടികൾ നഗരശുചീകരണത്തിന് തുടക്കം കുറിച്ചത്.
പി.ജെ. ജോസഫ് എംഎൽഎ ഒപ്പുരേഖപ്പെടുത്തി ഉത്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ചെയർമാൻ ദിനേശ് എം. പിള്ള, കെ.എൻ.ബാബു, ജയ്റാണി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മി, അധ്യാപകർ എന്നിവരും ഒപ്പുരേഖപ്പടുത്തി. പഴയ കെഎസ്ആർടിസി ജംഗ്ഷൻ മുതൽ ആശീർവാദ് സിനി കോംപ്ളക്സ് വരെയുള്ള റോഡിന്റെ പരിസരപ്രദേശങ്ങൾ വിദ്യാർഥികൾ ശുചീകരിച്ചു.പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും പ്രത്യേകം ശേഖരിച്ച് മുനിസിപ്പൽ അധികാരികൾക്ക് കൈമാറി.
സ്കൂൾ ഡയറക്ടർ സിസ്റ്റർ ഇൻഫന്റ് ട്രീസ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.