തൊടുപുഴ: കേന്ദ്രസർക്കാർ വിമുക്ത ഭടൻമാരോടു കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നാളെ തൊടുപുഴ ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10നു ആരംഭിക്കുന്ന മാർച്ച് ജോയ്സ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ഒരേ റാങ്ക് ഒരേ പെൻഷൻ പൂർണമായും നടപ്പാക്കുക, ഏകാംഗ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുക, ആറാം ശന്പള കമ്മീഷനിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്. പത്ര സമ്മേളനത്തിൽ കെഎസ്ഇഎസ്എൽ ജില്ലാ പ്രസിഡന്റ് പി.സി. ഐസക്ക്, തൊടുപുഴ താലൂക്ക് പ്രസിഡന്റ് എ.എ. തോമസ്, ജില്ലാ സെക്രട്ടറി സജി അഗസ്റ്റിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരൻ നായർ, കൃഷ്ണപിള്ള, പത്മനാഭൻ നായർ എന്നിവർ പങ്കെടുത്തു.