കാഞ്ഞങ്ങാട്: വെൽഡിംഗ് തൊഴിലാളി യൂണിയൻ (എൻടിയുസി) കാഞ്ഞങ്ങാട് മേഖല ജനറൽ ബോഡി തൊഴിലാളി യോഗവും മെമ്പർഷിപ്പ് വിതരണവും എട്ടിന് രാവിലെ 10 ന് മഹാകവി പി. സ്മാരക മന്ദിരത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് ടി.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിക്കും. എല്ലാ വെൽഡിംഗ് തൊഴിലാളികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.