+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​മു​ര​ളീ​ധ​ര​ന് സ്വീ​ക​ര​ണം ന​ൽ​കി

കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി​രി​ക്കും അ​ടു​ത്ത ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കെ​പി​സി​സി പ്ര​ചാ​ര​ണ വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ കെ.​മു​ര​ളീ​ധ​ര​ൻ എം​എ
കെ.​മു​ര​ളീ​ധ​ര​ന് സ്വീ​ക​ര​ണം ന​ൽ​കി
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി​രി​ക്കും അ​ടു​ത്ത ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കെ​പി​സി​സി പ്ര​ചാ​ര​ണ വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. പു​ല്ലൂ​ർ-​പെ​രി​യ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പെ​രി​യ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി ക​ണ്ടെ​ത്തു​മെ​ന്ന് ഭ​യ​ന്നാ​ണ് റ​ഫേ​ൽ വി​മാ​ന ഇ​ട​പാ​ട് അ​ന്വേ​ഷ​ണ​ത്തി​നു​ത്ത​ര​വി​ടാ​ൻ കേ​ന്ദ്രം ഭ​യ​ക്കു​ന്ന​ത്. മോ​ദി സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം ശ​ത്രു​ക്ക​ളാ​ക്കി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്.

മു​പ്പ​ത് ഡാ​മു​ക​ൾ തു​റ​ന്നു വി​ട്ട് പ്ര​ള​യ​മു​ണ്ടാ​ക്കി​യ​തു​പോ​ലെ മ​ദ്യ​നി​ർ​മാ​ണ ക​മ്പ​നി​ക​ൾ തു​ട​ങ്ങി മ​ദ്യ​പ്ര​ള​യ​മു​ണ്ടാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ , കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, പി.​കെ.​ഫൈ​സ​ൽ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, സാ​ജി​ദ് മൗ​വ്വ​ൽ, എ​ൻ.​മ​ഹേ​ന്ദ്ര പ്ര​താ​പ് ,വി.​ക​ണ്ണ​ൻ, കെ.​വി.​ഗോ​പാ​ല​ൻ, കെ.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.