കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ വിമുക്തഭടന്മാരോട് കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഒമ്പതിന് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കു മാർച്ച് നടത്തുമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒരേ റാങ്ക് ഒരേ പെൻഷൻ പൂർണമായും നടപ്പിലാക്കുക,ഒാണററി ലഭിക്കുന്ന എല്ലാ സൈനികർക്കും സാമ്പത്തിക ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തുന്നത്. ഒമ്പതിനു രാവിലെ 9.30ന് കോട്ടച്ചേരിയിൽനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. തുടർന്നു നടക്കുന്ന ധർണ പി.കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ വി.വി.രമേശൻ മുഖ്യാതിഥിയായിരിക്കും.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ജില്ല കമ്മിറ്റി മൂന്നു ലക്ഷം രൂപ സ്വരൂപിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഈ തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് സ്ക്വാഡ്രൻ ലീഡർ കെ.നാരായണൻ നായർ, സെക്രട്ടറി എം.വി.വിജയൻ നായർ, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ റഹ്മാൻ ഹാജി, സംസ്ഥാന കൗൺസിൽ അംഗം ലഫ്റ്റനന്റ് കെ.തമ്പാൻ നമ്പ്യാർ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ദേവീ രവീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.