+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ നീ​ക്കം; അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കു​റ്റ​പ​ത്രം

കാ​ഞ്ഞ​ങ്ങാ​ട്: വി​ഷു ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി​ക​ള്‍ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ​ച്ചൊ​ല്ലി അ​യ​ല്‍​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം
വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ നീ​ക്കം;  അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കു​റ്റ​പ​ത്രം
കാ​ഞ്ഞ​ങ്ങാ​ട്: വി​ഷു ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി​ക​ള്‍ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ​ച്ചൊ​ല്ലി അ​യ​ല്‍​ക്കാ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ളും ജ​ന​ല്‍​ച്ചി​ല്ലു​ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ത​ക​ര്‍​ക്കു​ക​യും മ​നഃ​പൂ​ര്‍​വം വ​ര്‍​ഗീ​യ​ല​ഹ​ള സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

മ​ഡി​യ​ന്‍ പാ​ല​ക്കി​യി​ലെ അ​ബ്ദു​ള്‍​ബാ​സി (ബാ​ദി​ഷ് -32), ഷൗ​ക്ക​ത്ത​ലി (ഷൗ​ക്ക​ത്ത്-32), പി.​കാ​ത്തീം(22), ല​ത്തീ​ഫ് (സി​ദ്ദി​ഖ്-34), ആ​തി​രാ​ന്‍ (അ​ബ്ദു​ള്‍​റ​ഹി​മാ​ന്‍-37) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം. ഇ​തി​ല്‍ ല​ത്തീ​ഫ്, ആ​തി​രാ​ന്‍ എ​ന്നീ പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്.

2013 ഏ​പ്രി​ല്‍ 14 ന് ​രാ​ത്രി പാ​ല​ക്കി​യി​ലെ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി പി.​ക​രു​ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കു​ട്ടി​ക​ള്‍ വി​ഷു ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെച്ചൊ​ല്ലി രാ​ത്രി ഒ​രു​മ​ണി​യോ​ടെ സം​ഘം ചേ​ര്‍​ന്നെ​ത്തി​യ പ്ര​തി​ക​ള്‍ വ​ര്‍​ഗീ​യ ല​ഹ​ള​ക്ക് പ്രേ​രി​പ്പി​ക്കും വി​ധം പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ക്കു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച കേ​സാ​യ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യോ​ടെ​യേ കു​റ്റ​പ​ത്രം ന​ല്‍​കാ​നാ​വൂ എ​ന്ന​തി​നാ​ലാ​ണ് കു​റ്റ​പ​ത്രം വൈ​കി​യ​ത്. ക​ഴി​ഞ്ഞദി​വ​സം അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.