"സി​നി​മ ക​ണ്ടു ക​ഴി​യു​ന്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ ഇ​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്ക​ണം'

07:21 PM Sep 28, 2021 | Deepika.com

ആ​രാ​ധ​ക​ര്‍ ഏ​റെ കാ​ത്തി​രു​ന്ന നാ​ഗ​ചൈ​ത​ന്യ-​സാ​യ് പ​ല്ല​വി ചി​ത്രം ല​വ് സ്റ്റോ​റി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം വ​ഴി റി​ലീ​സ് ആ​യി​രി​ക്കു​ക​യാ​ണ്. ഫി​ദ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സാ​യ് പ​ല്ല​വി​യും ശേ​ഖ​ര്‍ ക​മ്മു​ല​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​ണ് ല​വ് സ്റ്റോ​റി​യു​ടെ പ്ര​ത്യേ​ക​ത.

പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളും ഒ​പ്പം ശേ​ഖ​ര്‍ ക​മ്മു​ല​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചും തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് സാ​യ് പ​ല്ല​വി.

ഒ​രു ന​ടി എ​ന്ന രീ​തി​യി​ല്‍ സ്‌​ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ തോ​ന്നി​യ​ത് ഈ ​ക​ഥാ​പാ​ത്രം ഒ​രി​ക്ക​ലും ഒ​റ്റ​പ്പെ​ട്ട ഒ​ന്ന​ല്ല, മ​റി​ച്ച്‌ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ​രി​ചി​ത​മാ​യ ഒ​ന്നാ​ണ് എ​ന്നാ​യി​രു​ന്നു. കൊ​മേ​ഴ്‌​സ്യ​ല്‍ ചി​ത്ര​ങ്ങ​ള്‍​ക്ക് ഈ ​വി​ഷ​യ​ത്തെ പൂ​ര്‍​ണ​മാ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ ശേ​ഖ​ര്‍ ക​മ്മു​ല​യ്ക്ക് അ​ത് സാ​ധി​ച്ചു.

സി​നി​മ ക​ണ്ടു ക​ഴി​യു​ന്പോള്‍ മാ​താ​പി​താ​ക്ക​ള്‍ ഇ​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്ക​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഈ ​സി​നി​മ ക​ണ്ടുക​ഴി​യു​ന്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​വ​രു​ടെ കു​ട്ടി​ക​ളോ​ട് ചോ​ദി​ക്ക​ണം, നി​ന​ക്ക് ഞ​ങ്ങ​ളോ​ട് പ​റ​യാ​ന്‍ പ​റ്റാ​തെ പോ​യ എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടോ? എ​ന്ന്. അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ സ്വ​യം ചോ​ദി​ക്ക​ണം ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഇ​തി​ലും ന​ല്ല രീ​തി​യി​ല്‍ എ​ങ്ങ​നെ​യാ​ണ് ശ്ര​ദ്ധി​ക്കാ​നാ​വു​ക എ​ന്ന്. അ​തു മാ​ത്ര​മാ​ണ് സി​നി​മ​യെ​ക്കു​റി​ച്ച്‌ ത​ന്‍റെ ആ​കെ​യു​ള്ള പ്ര​തീ​ക്ഷ - സാ​യ് പ​ല്ല​വി വ്യ​ക്ത​മാ​ക്കി.

ശേ​ഖ​ര്‍ ക​മ്മു​ല​യു​മൊ​ത്ത് മു​ന്‍​പ് ചെ​യ്ത ഫി​ദ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​നു​മ​തി ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യി​രു​ന്നു സാ​യ് പ​ല്ല​വി. സി​നി​മ​യും സാ​യ് പ​ല്ല​വി​യു​ടെ ക​ഥാ​പാ​ത്ര​വും തെ​ന്നി​ന്ത്യ​യൊ​ട്ടാ​കെ സൂ​പ്പ​ര്‍​ഹി​റ്റാ​യി മാ​റി​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു സാ​യ് പ​ല്ല​വി​യു​ടെ വെ​ള്ളി​ത്തി​ര​യി​ലേ​യ്ക്കു​ള്ള അ​ര​ങ്ങേ​റ്റം. അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം പ്രേ​മ​ത്തി​ലെ മ​ല​ര്‍ ഇ​ന്നും ആ​രാ​ധ​ക ഹൃ​ദ​യ​ങ്ങി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്നു​ണ്ട്.