നന്തിക്കര: നിക്ഷേപകർ വഞ്ചിതരായ പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം എൽഡിഎഫ് ഭരണസമിതിയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രതിഷേധ ധർണ നടത്തി. നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.
യൂത്ത് കോണ്ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നെടിയംപറന്പത്ത് അധ്യക്ഷത വഹിച്ചു. സെബി കൊടിയൻ, കെ.എസ്. ജോണ്സൻ, സി.പി. സോജി, സുധൻ കാരയിൽ, എം.ഒ. ജോണ്, കെ.കെ. രാജൻ, എൻ.എം. പുഷ്പാകരൻ, അന്പിളി സജീവൻ, സന്ധ്യ അനിലൻ എന്നിവർ പ്രസംഗിച്ചു.