+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ളാ​റ്റ​ത്തൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

എ​രു​മ​പ്പെ​ട്ടി: ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​യ​ത്തി​ലു​ള്ള വെ​ള്ളാ​റ്റ​ത്തൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ 13, 14, 15 തി​യ്യ​ത
വെ​ള്ളാ​റ്റ​ത്തൂ​ർ പ​ള്ളി​യി​ൽ  തി​രു​നാ​ൾ
എ​രു​മ​പ്പെ​ട്ടി: ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ നാ​മ​ധേ​യ​യ​ത്തി​ലു​ള്ള വെ​ള്ളാ​റ്റ​ത്തൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ തി​രു​നാ​ൾ 13, 14, 15 തി​യ്യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.​ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഉൗ​ട്ട് തി​രു​നാ​ളാ​യാ​ണ് ആ​ഘോ​ഷി​ച്ചു​വ​രു​ന്നത്.
3ന് ​വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി.​ തു​ട​ർ​ന്ന് തി​രു​നാ​ൾ ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.​

ഫാ. സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, ഫാ.​അ​നി​ഷ് നെ​ല്ലി​ക്ക​ൽ, ഫാ.​ജോ​യ്സ​ണ്‍ ഇ​ട​ശേ​രി, ഫാ. ​ലാ​സ​ർ താ​ണി​ക്ക​ൽ, ഫാ.​ദി​ലീ​പ് പാ​റ​ടി​യി​ൽ, ഫാ.​ര​ജ്ഞി​ത്ത് തെ​ക്കേ​ത്തൊ​ട്ടി​യി​ൽ, ഫാ.​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി, ഫാ.​ടോ​ണി വാ​ഴ​പ്പി​ള്ളി, ഫാ.​ദി​ൽ കോ​നി​ക്ക​ര എ​ന്നി​വ​ർ ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർമി​ക​ത്വം വ​ഹി​ച്ചു. 13ന് രാ​വി​ലെ 6.15ന് ​വി.​കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ജ​പ​മാ​ല കാ​ർ​മി​ക​ൻ ഫാ.​സ​നോ​ജ് അ​റ​ങ്ങാ​ശേ​രി തു​ട​ർ​ന്ന് ജ​പ​മാ​ല വൈ​കീ​ട്ട് 4.45ന് ​തെ​ക്കെ ക​പ്പേ​ള്ള, 5.15 ന് ​പ​ടി​ഞ്ഞാ​റേ ക​പ്പേ​ള​ക​ളി​ൽ ല​ദീ​ഞ്ഞ്, നൊ​വേ​ന ന​ട​ക്കും. 6.30ന് ​കൂ​ട് തു​റക്ക​ൽ ശു​ശ്രൂ​ഷ വൈ​കീ​ട്ട് 8 മ​ണി​ക്ക് പ​ടി​ഞ്ഞാ​റേ കു​രി​ശു​പ​ള്ളി​യി​ൽ നി​ന്ന് മാ​താ​വി​ന്‍റെ വ​ള പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ച് രാ​ത്രി 10.30 ന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കു​ന്നു. തു​ട​ർ​ന്ന് ഫാ​ൻ​സി വെ​ടി​ക്കെ​ട്ട്. 14ന് രാ​വി​ലെ 6.30 ന് ​വി.​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തു​ട​ർ​ന്ന് ഉൗ​ട്ട് നേ​ർ​ച്ച​വെ​ഞ്ചി​രി​പ്പ് വി​കാ​രി.​ഫാ. ലാ​സ​ർ താ​ണി​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

10. മ​ണി​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന മു​ഖ്യ കാ​ർ​മി​ക​ൻ ഫാ. ​ലി​ന്‍റോ കോ​നി​ക്ക​ര ക​പ്പൂ​ച്യ​ൻ, സ​ന്ദേ​ശം: ഫാ. ​ഷി​ന്േ‍​റാ ഞ​ർ​ളേ​ലി ക​പ്പൂ​ച്യ​ൻ, സ​ഹ​കാ​ർ​മി​ക​ൻ: ഫാ.​സ​ണ്ണി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ എ​സ്.​ജെ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വൈ​കീ​ട്ട് 7 മ​ണി​ക്ക് സി​നി​മ പ്ര​ദ​ർ​ശ​നം. പ​തി​ന​ഞ്ച് തി​ങ്ക​ൾ രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ വ​ലി​യ ഒ​പ്പി​സ്.