തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷ് ശിവനും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തെത്തിയ ഇരുവരും ഫോട്ടോഗ്രാഫര്‍മാരുടെ അഭ്യര്‍ഥനപ്രകാരം അല്പനേരത്തേക്ക് മാസ്ക് മാറ്റി. ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിഘ്നേഷിന്റെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. നയന്താരയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതുവാകുള രണ്ട് കാതലാ'ണ് വിഘ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. നയന്‍താരയുടെയും വിഘ്നേഷിന്റെയും ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നയന്‍താരയും വിഘ്നേഷും തിരുപ്പതിയിൽ; ചിത്രങ്ങളും വീഡിയോയും വൈറൽ
05:36 PM Sep 28, 2021 | Deepika.com