കൽപ്പറ്റ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
മണ്ണുസംരക്ഷണ പ്രവർത്തനങ്ങളും ദുരന്ത പ്രതിരോധ മുൻകരുതലും എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തന്പി ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ പി.യു. ദാസ് വിഷയം അവതരിപ്പിച്ചു. നവകേരള നിർമിതിയിൽ ഭൂമിയുടെ വിനിയോഗം ശാസ്ത്രീയമായി പാലിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളെ അപേക്ഷിച്ച് മഴ ദിനങ്ങൾ ജില്ലയിൽ കുറയുകയും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസമാണുള്ളത്. രണ്ടുവർഷംകൊണ്ടു പെയ്യേണ്ട മഴ 80 ദിവസംകൊണ്ട് പെയ്ത സാഹചര്യമുണ്ടായി. വയനാട്ടിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമടക്കം 244 ഭൗമനാശം സംഭവിച്ചത് ചരിത്രത്തിലാദ്യമാണെന്നും പി.യു. ദാസ് വിശദീകരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധിജയന്തി വാരാഘോഷം എട്ടിനു രാവിലെ 12ന് കളക്ടറേറ്റിൽ പുസ്തക സമാഹരണത്തോടെ സമാപിക്കും.