പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്തു പുതുതായി ആരംഭിച്ച നിലന്പൂർ ഗവണ്മെന്റ് കോളജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സന്ദർശനം നടത്തി. പുതുതായി ആരംഭിച്ച കോളജിന്റെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായിരുന്നു സന്ദർശനം.
കോളജിനായി സ്വന്തമായി സ്ഥലം കണ്ടെത്തുന്ന മുറക്ക് സ്ഥിരം സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും ആരംഭഘട്ടത്തിൽ സർക്കാർ കോളജുകളുടെ എല്ലാം സ്ഥിതി ദയനീയമായിരുന്നെന്നും പടിപടിയായി കോളജ് വികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.