+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

നി​ല​ന്പൂ​ർ: കീ​ഴി​ൽ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്കു ചാ​ലി​യാ​റി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി തെ​ങ്ങു​ക​യ​റ്റ യ​ന്ത
കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
നി​ല​ന്പൂ​ർ: കീ​ഴി​ൽ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​ക്കു ചാ​ലി​യാ​റി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം വി​ത​ര​ണം ചെ​യ്തു പി.​വി.​അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം പാ​ടി​ല്ലെ​ന്നും അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ജ​ന​ങ്ങ​ളേ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും വ​ഹാ​ബ് എം​പി പ​റ​ഞ്ഞു. മു​സ്ലീം ലീ​ഗ്- കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ നി​ന്നു വി​ട്ടു​നി​ന്നു.

പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള സ​മൃ​ദ്ധി മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്ത 1848 തെ​ങ്ങ് ക​ർ​ഷ​ക​ർ​ക്കു പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും. 250 ഹെ​ക്ട​റി​ലാ​യി 43,750 തെ​ങ്ങു​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​ത്. ഓ​രോ തെ​ങ്ങി​നും ത​ടം​തു​റ​ക്കു​ന്ന​തി​നും രാ​സ​വ​ളം, ജൈ​വ​വ​ളം, കു​മ്മാ​യം, രോ​ഗ​കീ​ട​നാ​ശി​നി, തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം, പ​ന്പു​സെ​റ്റ് തു​ട​ങ്ങി​യ​വ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ ധ​ന​സ​ഹാ​യം ല​ഭി​ക്കും.

മൂ​ന്നു വ​ർ​ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി. ആ​ദ്യ വ​ർ​ഷം 50.17 ല​ക്ഷം രൂ​പ​യാ​ണ് കൃ​ഷി​വ​കു​പ്പി​ന്േ‍​റ​താ​യി പ​ദ്ധ​തി​യി​ലേ​ക്കു ല​ഭി​ക്കു​ക. 8.32 ല​ക്ഷം രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​നെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടി.​പ്ര​മീ​ള, അ​ച്ചാ​മ്മ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റീ​ന രാ​ഘ​വ​ൻ, പ​ദ്മ​ജ പ്ര​കാ​ശ്, ബി​ന്ദു തൊ​ട്ടി​യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ എം.​ഉ​മ്മ​ർ​കോ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. സം​യോ​ജി​ത കൃ​ഷി​രീ​തി തെ​ങ്ങി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ പി.​സാ​രം​ഗ​ൻ ക്ലാ​സെ​ടു​ത്തു. മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര, ഹൈ​ദ്ര​സ്ഹാ​ജി, ജാ​ഫ​ർ, ഹം​സ ചോ​ല​മു​ഖ​ത്ത്, സ​ലീ​മ, വി.​പി.​ഹാ​രി​സ്, പി. ​പ​ത്മ​നാ​ഭ​ൻ, എം.​വി. ശ്രീ​രേ​ഖ, കെ.​ഷ​ബീ​റ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :