കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട അവധിക്കെതിരേ താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. വിമർശനം ഉയർന്നതോടെ ചില ഡോക്ടർമാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ആന്റണി ജോണ് എംഎൽഎ യോഗത്തിൽ പങ്കുച്ചു.
ആശുപത്രിയിൽ ഡോക്ടർമാരുടെ അവധിയേക്കുറിച്ചും വൈദ്യുതി വിതരത്തിലെ പാകപ്പിഴകളേക്കുറിച്ചുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ പ്രതികരണമെന്നാണ് അറിയുന്നത്. വാർത്തകൾ ശരിവയ്ക്കുന്ന തരത്തിലുള്ള വിശദീകരണമാണ് ആശുപത്രി സൂപ്രണ്ടിന് പകരം യോഗത്തിൽ പങ്കെടുത്ത ഡോ. സിനി ഐസക് നൽകിയത്. കുട്ടികളുടെ വിഭാഗത്തിലെ ഏക ഡോക്ടർ അവധി ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ലെന്നും അറിയിച്ചു.
ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് അവധിയിലായ ഡോക്ടർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ഒരു ഡോക്ടറെകൊണ്ടു മാത്രം സുഗമമമായ പ്രവർത്തനം സാധ്യമാകില്ല. വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റ് ആശുപത്രികളിൽനിന്നു ഡോക്ടറെ കൊണ്ടുവരികയാണ് വേണ്ടതെന്ന അഭിപ്രായവും ഉയർന്നു.