പോത്താനിക്കാട്: കേരള കർഷക സംഘം പോത്താനിക്കാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർ പഞ്ചായത്തിനു മുന്നിലേക്കു മാർച്ചും തുടർന്നു ധർണയും നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ടി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പശുവിനെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിർത്തിയും പാലൊഴുക്കിയും കർഷകർ പ്രതിഷേധിച്ചു. ഇൻസെന്റീവ് പുനസ്ഥാപിക്കുക, ജില്ലാ -ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും നടത്തിയത്. സിപിഎം ലോക്കൽ സെക്രട്ടറി എ.കെ.സിജു, കെ.പി.ജെയിംസ്, ജിമ്മി കെ.തോമസ്, മാത്യു ടി. തോമസ്, ജേക്കബ് വർഗീസ്, ഷാജി മുകളേൽ എന്നിവർ പ്രസംഗിച്ചു.