ആലുവ: ആലുവയിൽനിന്ന് കഞ്ചാവുമായി ഇതരസംസ്ഥാനക്കാരനെ പിടികൂടി. ബംഗാൾ സ്വദേശി സദ്ദാം ഹുസൈനെ (27) യാണ് പമ്പ് ജംഗ്ഷനിൽനിന്ന് മൂന്നര കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് കിലോയ്ക്ക് 5,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ട്രെയിൻ മാർഗം ആലുവയിൽ എത്തിച്ചാണ് ഇയാൾ വില്പന നടത്തിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.