നെടുന്പാശേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് അഞ്ചു വർഷത്തിലേറെയായിചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മേയ്ക്കാട് പൂക്കൈതനഗർ കൊടുവേലിപ്പറന്പിൽ നാരായണന്റെ മകൻ രാംരാജ് (26) ആണു മരിച്ചത്. 2013 മാർച്ച് 12നു പെരുന്പാവൂർ മണ്ണൂരിൽ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്പോഴായിരുന്നു അപകടം. സുഹൃത്ത് തൽക്ഷണം മരിച്ചിരുന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു വീട്ടിൽ പാലിയേറ്റീവ് സംരക്ഷണയിലായിരുന്നു രാംരാജ്. സംസ്കാരം നടത്തി. മാതാവ്: രാജമ്മ. സഹോദരി: ലക്ഷ്മി.