വെള്ളരിക്കുണ്ട്: കാസർഗോഡ് സോണിലെ ഭാരത ജറീക്കോ പ്രയാണം ഇന്നു രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ നടക്കും. കരിസ്മാറ്റിക് കേരള സേവനസമിതിയും ദേശീയ സേവനസമിതിയും സംയുക്തമായി ഒരുക്കുന്ന ജറീക്കോ പ്രയാണം വിശുദ്ധകുരിശുമായി ഭാരതത്തിലെ 174 രൂപതകളിലെ കത്തീഡ്രലുകളിലൂടെ കടന്നുവരുന്ന പ്രയാണത്തിന്റെ കേരളതല സമാപനം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും.