ചായ്യോത്ത്: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെഭാഷാ പദ്ധതി തുടങ്ങി. പ്രിൻസിപ്പൽ ടി.വി.പ്രകാശന് ദീപിക കൈമാറി ചായ്യോത്ത് മാസ് വുഡ് ഇൻഡസ്ട്രീസ് ഉടമയും ജൈവകർഷകനുമായ ജോസ് വാഴാംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ദീപിക കാഞ്ഞങ്ങാട് ഏരിയ മാനേജർ സെബാൻ കാരക്കുന്നേൽ പദ്ധതി വിശദീകരിച്ചു.ജോസ് വാഴാംപ്ലാക്കലാണ് അധ്യയന വർഷാരംഭം മുതൽ സ്കൂളിലേക്കാവശ്യമായ ദീപിക സ്പോൺസർ ചെയ്തിരിക്കുന്നത്.
സിഗ്സിനെതിരേ വീണ്ടും കേസ്
കാഞ്ഞങ്ങാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച് തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ നീലേശ്വരത്ത് പ്രവർത്തിച്ചിരുന്ന സിഗ്സ് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിപ്പുകാർക്കെതിരേ വീണ്ടും കേസ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിരവധി ഇടപാടുകാരെ വഞ്ചിച്ചതിനെതുടർന്ന് ശാഖകൾ അടച്ചുപൂട്ടുകയായിരുന്നു. പുതുക്കൈ ചേടീറോഡിലെ സി.എം.കല്യാണിയുടെ പരാതിയിലാണ് സ്ഥാപനത്തിന്റെ മാനേജർ സുകുമാരൻ, ഡയറക്ടർമാരായ കോട്ടയം സ്വദേശി രാജീവ് മേലത്ത്, വൃന്ദ രാജേഷ്, തളിപ്പറമ്പിലെ കമലാക്ഷൻ, സുരേഷ് ബാബു തുടങ്ങിയവർക്കെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തത്.