രാജപുരം: കള്ളാർ പഞ്ചായത്തിൽ 2019-20 വർഷത്തെ വാർഷിക പദ്ധതി തയാറാക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ ആസൂത്രണ സമിതി വർക്കിംഗ് ഗ്രൂപ്പ് എന്നിവരുടെ സംയുക്ത യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.ഗീത, പെണ്ണമ്മ ജയിംസ്, എം.എം. സൈമൺ എന്നിവർ പ്രസംഗിച്ചു. ഹരിത കർമസേനയുടെ പ്രവർത്തനങ്ങളെപ്പറ്റി ഇഖ്ബാൽ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് സെക്രട്ടറി എ.ദാമോദരൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി.സുനിൽകുമാർ നന്ദിയും പറഞ്ഞു.