ശ്രീനാരായണപുരം: കുട്ടികളിൽ "കളിയും വായനയും’ സമന്വയിപ്പിച്ച് സർഗാത്മകതയുടെ പുതു നിർമിതിക്കായി സംഘടിപ്പിച്ച താലൂക്ക് തല ബാലവേദി സംഗമം കെ.ജെ. ഷീലടിച്ചർ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.കെ. രമേഷ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ മുഖാതിഥിയായിരുന്നു. കെ. രഘുനാഥ്, എം. എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വാദ്യമേളവും നാടൻ പാട്ടുമായി കെ.പി. അനിൽകുമാറും സംഘവും ചിത്രരചനയുടെ സാദ്ധ്യതയെ കുറിച്ച് വരച്ച് കാണിച്ചും പറഞ്ഞു കൊടുത്തും സി.എസ് പ്രസാദിന്റെ ഇടപെടലും ശ്രദ്ധേയമായി.
ബാലവേദി എന്തിന് എന്നതിനെക്കുറിച്ച് സി.എ. നസീർ മാഷ് ക്ലാസെടുത്തു. സർഗ വായനശാലയിലെ ബാലവേദി അംഗങ്ങളായ ശ്രീലക്ഷ്മി, സ്വർണ, കൃഷ്ണ, സിത്താര എന്നിവരുടെ നാടൻ പാട്ടും അച്ചുതന്റെ മോണോ ആക്ടും ,അഴീക്കോട് ഗ്രാമീണ വായനശാലയിലെ ഷഹീറിന്റെ മിമിക്രിയും ക്യാന്പിനെ മികവുറ്റതാക്കി.
ബാലവേദി സംഗമത്തിന് സർഗ വായനശാല സെക്രട്ടറി ശ്രീമതി സിന്ധുരജേഷ് സ്വാഗതവും സംഘാടക സമിതി കണ്‍വീനർ ഷീനാ രാജൻ നന്ദിയും പറഞ്ഞു.