ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വർച്യുൽ പ്രൊഡക്ഷൻ വഴി ഒരു മലയാളസിനിമ ചിത്രീകരിക്കുന്നു. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന കത്തനാർ എന്ന സിനിമയിലാണ് വർച്വൽ പ്രൊഡക്ഷൻ അവതരിപ്പിക്കുന്നത്.
ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ പങ്കുവച്ചത്. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്നും താരം അറിയിച്ചു.
ജംഗിൾ ബുക്ക്, ലയൺ കിംഗ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ച വർച്വൽ പ്രൊഡക്ഷൻ രീതിയാണ് കത്തനാരിലും ഉപയോഗിക്കുക.
ആർ. രാമാനന്ദ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിക്കുന്നത് ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. നീൽ ഡികുഞ്ഞ ഛായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.